IG Mini

IG Mini is a film director who has worked in theatre for twenty-five years. She entered the film industry as an assistant director in ‘Elsamma Enna Annkutti’. She is known for movies like Biriyani and When two kiss. She is the recipient of the British Council's Charles Wallace Award and Fellowships of Central Govt. She became an independent film director by directing the film Divorce.

ചലച്ചിത്രസംവിധായക. 1976 ആഗസ്റ്റ് 23 ന് തിരുവനന്തപുരത്ത് ജനനം. ഡല്‍ഹി നാഷണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനത്തില്‍ ബിരുദാനന്തര ബിരുദം. ഇരുപത്തിയഞ്ച് വര്‍ഷത്തോളമായി നാടകരംഗത്ത് പ്രവര്‍ത്തിയ്ക്കുന്ന മിനി അഞ്ചോളം നാടകങ്ങള്‍ എഴുതുകയും, ഇരുപത്തിയഞ്ചോളം നാടകങ്ങള്‍ സംവിധാനം ചെയ്യുകയും, അത്രതന്നെ നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തില്‍ ലാല്‍ജോസിന്റെ സംവിധാന സഹായിയായിട്ടാണ് ചലച്ചിത്രരംഗത്തേക്കെത്തുന്നത്. പിന്നീട് ഇവന്‍ മേഘരൂപന്‍ എന്ന സിനിമയില്‍ പി ബാലചന്ദ്രന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. റോസാപ്പൂ, മൂത്തോന്‍, രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ എന്നിവയുള്‍പ്പെടെ ഏഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 2010 ല്‍ ബ്രിട്ടീഷ് കൗണ്‍സിലിന്റെ ചാള്‍സ് വാലസ് അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് മിനി ലണ്ടനിലെ സെന്റ്രല്‍ ഫെയിം ആര്‍ട്ടിംഗ്‌സില്‍ പെര്‍ഫോമന്‍സ് ഡിസൈനര്‍ പ്രാക്ടീസില്‍ മാസ്റ്റര്‍ ബിരുദം നേടി. പഠനത്തിനുശേഷം അവിടെ ഒരു സ്പാനിഷ് സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തു. മിനി ഐ ജിക്ക് സെന്റ്രല്‍ ഗവണ്മെന്റിന്റെ ഫെലോഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്. തെയ്യം തിറ എന്നിവയുടെ ചമയത്തിന്റെ പഠനത്തിനും, ഐ റ്റി മോഡലിംഗ് എന്ന സബ്ജക്ടിനും ആയിരുന്നു ഫെലോഷിപ്പുകള്‍. ഡിവോഴ്‌സ് എന്ന സിനിമ സംവിധാനം ചെയ്ത് കൊണ്ട് സ്വതന്ത്ര സിനിമാ സംവിധായികയുമായി.