George Mathen Appupen

Appupen is an artist, storyteller and comic creator. He is the creator of 'Rashtraman' and the comic metaverse of 'Halahala'. He has published six graphic novels and numerous comics on various platforms since 2005. He is the founder and co-editor of Brainded India where his 'Dystopian Times' webcomics feature regularly. He is currently creating graphic novels for Flammarion, Paris and Kalachuvadu, Nagercoil.

ശ്രദ്ധേയനായ ഇന്ത്യൻ ​ഗ്രാഫിക്ക് നോവലിസ്റ്റും കലാകാരനുമാണ് അപ്പൂപെൻ. യഥാർത്ഥ നാമം ജോർജ്ജ് മാത്തൻ. പുരാണ തലത്തിൽ നിന്നുകൊണ്ടുള്ള കഥകൾ പറയുന്ന ഹലഹല എന്ന ശ്രദ്ധേയമായ കോമിക്സിന്റെ സ്രഷ്ടാവുകൂടിയാണ് അപ്പൂപെൻ.
അപ്പൂപെൻന്റെ ആ​ദ്യ ​ഗ്രാഫിക് നോവൽ ആയ 'മൂൺവാർഡ്‌’ 2009-ൽ ബ്ലാഫ്റ്റ് പ്രസിദ്ധീകരിച്ചു. 'മൂൺവാർഡ്’ ആം​ഗുലം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമത്തെ നിശബ്ദ ​ഗ്രാഫിക്ക് നോവൽ ആയ 'ലെജൻഡ്‌സ് ഓഫ് ഹലഹല’ 2013 ലും മൂന്നാമത്തെ നോവൽ ആയ ‘ആസ്പൈറസ്’ 2014 ലും ഹാർപ്പർകോളിൻസ് പ്രസിദ്ധീകരിച്ചു. അപ്പൂപെൻ തന്റെ ഓൺലൈൻ കോമിക്സുകളിൽ പ്രത്യേകിച്ച് രാഷ്ട്രമാൻ എന്ന കോമിക് പരമ്പരയുമായി സജീവമാണ്. അതോടൊപ്പം റോളിംഗ് സ്റ്റോൺ ഇന്ത്യ മാസികയിൽ എംപയർ ഓഫ് റോക്ക് 90 ലധികം ലക്കങ്ങൾ പിന്നിട്ടു. ഇന്ത്യയിലുടനീളമുള്ള വിവിധ ആർട്ട് ഗാലറികൾ, റെസ്റ്റോറന്റുകൾ, പബ്ബുകൾ, കഫേകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ അപ്പൂപെൻന്റെ കല പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഗ്രാഫിക് നോവൽ 'ദി സ്നേക്ക് ആൻഡ് ദി ലോട്ടസ്' ആണ്.