G. R. Indugopan

G R Indegopan is a writer, screenwriter, and director who is known for his works in Malayalam literature and the film Industry. He has published several books which include novels, short
story anthologies, memoirs, and travelogue. He has published several books including 'Thaskaran Maniyanpillayude Aathmakatha', 'Ice -1960C', 'Amminippilla Vettukes', and 'Dutch Bungalowile Pretharahasyam'. He has also written a screenplay for the Malayalam Movies 'Oru Thekkan Thallu Case', 'Kappa', and 'Vilayath Budha' and directed the movie 'Ottakkayyan.' He received several awards including Kerala Sahitya Akademi's Geetha Hiranyan Endowment and Abu Dhabi Sakthi Award.

കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തും. 1974-ല്‍ കൊല്ലത്തിനടുത്ത് ഇരവിപുരം മയ്യനാട് വാളത്തുംഗലില്‍ ജനനം. രാത്രിയില്‍ ഓട്ടോയില്‍ ഒരു മനുഷ്യന്‍, ഇരുട്ട് പത്രാധിപര്‍, മണല്‍ജീവികള്‍, ഭൂമിശ്മശാനം, മുതലലായനി-100% മുതല, ബീജബാങ്കിലെ പെണ്‍കുട്ടി, അമ്മിണിപ്പിള്ള വെട്ടുകേസ്, സ്‌കാവഞ്ചര്‍, നാലഞ്ചു ചെറുപ്പക്കാര്‍, പ്രേതവേട്ടക്കാരന്‍, ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്മാരും തുടങ്ങിയ കൃതികള്‍. തെക്കന്‍തല്ല് കേസ് എന്ന സിനിമയുടെ കഥയും കാപ്പ, വൂള്‍ഫ് എന്നീ സിനിമകളുടെ തിരക്കഥയും. ഒറ്റക്കൈയ്യന്‍ എന്ന സിനിമയുടെ സംവിധാനം. കേരള സാഹിത്യ അക്കാദമിയുടെ ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്, അബുദാബി ശക്തി അവാര്‍ഡ്, കുങ്കുമം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍.