ആരോഗ്യവിദഗ്ദ്ധനും രാഷ്ട്രീയപ്രവര്‍ത്തകനും. കോണ്‍ഗ്രസിന്റെ പ്രൊഫഷണല്‍ വിഭാഗമായ ഓള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസിന്റെ സംസ്ഥാനപ്രസിഡണ്ട്. ചിറയിന്‍കീഴ് സ്വദേശിയായ ലാല്‍ 1999 മുതല്‍ 2008 വരെ കിഴക്കന്‍ തിമോറിലും, ലോകാരോഗ്യ സംഘടനയിലും 2008 മുതല്‍ 2013 വരെ ജനീവയില്‍ ഗ്ലോബല്‍ ഫണ്ടിലും പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന ആരോഗ്യ വകുപ്പിലും ജോലി ചെയ്തിട്ടുണ്ട്. വിവിധ യൂണിവേഴ്സിറ്റികളില്‍ വിസിറ്റിംഗ് പ്രൊഫസര്‍ ആണ്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചിരുന്നു.