Dr. K S Radhakrishnan

Dr KS Radhakrishnan is a Writer, Orator and Politician from Kerala. He was the chairman of PSC. Some of his notable publications are 'Mahabharata Vijarangal', 'Ramayanam Manushyakdhanuganam' and Gandhi - Sree Narayana guru'.

അധ്യാപകന്‍, എഴുത്തുകാരന്‍, പ്രഭാഷകന്‍. ജനനം: 1954 നവംബര്‍ 12ന് ചെറായി ചക്കരക്കടവില്‍. അച്ഛന്‍: കെ.എ. സുകുമാരന്‍, അമ്മ: ലക്ഷ്മിക്കുട്ടി. വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ തത്ത്വശാസ്ത്രം പഠിപ്പിച്ചു. 1972- 1979 കാലത്ത് എറണാകുളം മഹാരാജാസ് കോളേജില്‍ പ്രീഡിഗ്രി മുതല്‍ എം.എ. വരെ പഠിച്ചു. ഇരുപതു വര്‍ഷക്കാലം അവിടെ പഠിപ്പിച്ചു. 2004 മുതല്‍ 2008 വരെ കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍. 2010 മുതല്‍ 2016 വരെ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍. ഇപ്പോള്‍ ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് വേള്‍ഡ് അഫയേഴ്‌സ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ച്, മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയുടെ ഗവേണിങ് കൗണ്‍സില്‍ അംഗം, യു.ജി.സി. വിദഗ്ധസമിതിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം, വീക്ഷണം ദിനപത്രം എന്നിവിടങ്ങളിലും പണിയെടുത്തു. പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍: മഹാഭാരതവിചാരങ്ങള്‍, മാര്‍ക്‌സിസവും അദ്വൈതവേദാന്തവും, സൗന്ദര്യശാസ്ത്രം: ഒരു പഠനം, ക്രിസ്തുദര്‍ശനം, കുറ്റവും രക്ഷയും, രാമരാജ്യദര്‍ശനം, ജാതിവിചാരം സംവരണം വര്‍ഗീയത, ഗാന്ധിജി: നവോത്ഥാനദാര്‍ശനികന്‍, സമീക്ഷ, മതവും ആത്മീയതയും, ദൈവനീതിയും വിപണിജീവിതവും, ഗാന്ധിയും ശ്രീനാരായണഗുരുവും, ഇസ്‌ലാം ജനാധിപത്യസമൂഹത്തില്‍. Love jihad in The Quran, Epistemology and Aesthetics of the Mahabharatha. വിവര്‍ത്തനങ്ങള്‍: ഗാന്ധിജിയുടെ ഗീതാസന്ദേശം, ഗീതാപ്രഭാഷണങ്ങള്‍, അയിത്തം ജാതി ഹിന്ദുത്വം എന്നീ കൃതികളും അരുണ്‍ ഷൂരിയുടെ ക്വിറ്റിന്ത്യാസമരവും കമ്യൂണിസ്റ്റ് വഞ്ചനയും എന്ന കൃതിയും നൂറിലേറെ ഗവേഷണപ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു.