Colum McCann

"Born in Dubin, Ireland, Colum McCann is an Irish writer of literary fiction. He had penned seven novels, three collections of stories and two works of non-fiction. Colum, “who believes in the democracy of storytelling”, had received numerous international honours, some of which include the International Dublin Literary Prize and the Chevalier des Arts et Lettres from the French government. A film based on his book “Everything in this country must” have received an Oscar nomination, back in 2004. Colum was also elected to the American Academy of Arts in 2017. He is also the co-founder and president of Narrative 4, an international non-profit organisation to promote the art of storytelling among youth. The writer who is settled in New York with his family is also the Thomas Hunter Writer in Residence at Hunter College, New York. His work has been published in over 40 languages and his most recent novel, “Apeirogon”, a New York Times bestseller, has also won numerous awards and critical acclaim. His latest work, American Mother, will be published in January 2024.
"

ഐറിഷ് ഫിക്ഷന്‍ എഴുത്തുകാരനാണ് കോളം മക്കാന്‍. 1965 ല്‍ അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ ജനിച്ചു. മക്കാന്റെ കൃതികള്‍ നാല്‍പ്പതിലധികം ഭാഷകളിലും ന്യൂയോര്‍ക്ക് ടൈംസ്, ന്യൂയോര്‍ക്കര്‍, എസ്‌ക്വയര്‍, പാരിസ് റിവ്യൂ, ഗ്രാന്റ തുടങ്ങിയ അന്താരാഷ്ട്ര പ്രസിദ്ധീകരണങ്ങളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ട്രാന്‍സ് അറ്റ്‌ലാന്റിക്ക്(2013), നാഷണല്‍ ബുക്ക് അവാര്‍ഡ് നേടിയ ലെറ്റ് ദ ഗ്രേറ്റ് വേള്‍ഡ് സ്പിന്‍ (2009) എന്നിവയുള്‍പ്പെടെ ഏഴ് നോവലുകളുടെ രചയിതാവാണ് മക്കാന്‍. സോങ്‌ഡോഗ്‌സ്(1995), സൈഡ് ഓഫ് ബ്രൈറ്റ്‌നെസ്(1998), ഡാന്‍സര്‍(2003) എന്നിവയും പ്രധാന നോവലുകളാണ്. 2015 ഒക്ടോബറില്‍ പുറത്തിറങ്ങിയ' തേര്‍ട്ടീന്‍ വെയിസ് ഓഫ് ലുക്കിംഗ്' അടക്കം മൂന്ന് ചെറുകഥാ സമാഹാരങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

യു.എസ് നാഷണല്‍ ബുക്ക് അവാര്‍ഡ്, ഡബ്ലിന്‍ ലിറ്റററി പ്രൈസ്, പുഷ്‌കാര്‍ട്ട് പ്രൈസ്, റൂണി പ്രൈസ്, ഐറിഷ് നോവല്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ്, 2002 ലെ അയര്‍ലന്‍ഡ് ഫണ്ട് ഓഫ് മൊണാക്കോ പ്രിന്‍സസ് ഗ്രേസ് മെമ്മോറിയല്‍ ലിറ്റററി അവാര്‍ഡ്ധജര്‍മ്മന്‍ സമാധാന സമ്മാനം, ഗ്രെഗര്‍ വോണ്‍ റെസോറി പ്രൈസ് എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു; എസ്‌ക്വയര്‍ മാഗസിന്‍ 2003-ലെ 'മികച്ച യുവ നോവലിസ്റ്റായി തിരഞ്ഞെടുത്തു. 2010-ല്‍ ആമസോണ്‍ ഡോട്ടകോമിന്റെ 'ബുക്ക് ഓഫ് ദ ഇയര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു.