Bhanu Prakash

Bhanu Prakash is an actor and writer from Kerala. He acted in more than 30 plays. He has also written the lives of actors. Some of his notable publications include 'Munbe peytha mazhayil', 'Gurumukham' and 'bhava desaradham'.

നടനും എഴുത്തുകാരനും. നാടക നടനായി കലാരംഗത്തെത്തിയ ഭാനുപ്രകാശ് നടന്മാരുടെ ജീവിതം പകര്‍ത്തിയെഴുതിയിട്ടുണ്ട്. രാമന്‍ദൈവം, തീന്‍മുറിയിലെ ദുരന്തം, ജാലകം, താവളം തുടങ്ങി മുപ്പതിലേറെ നാടകങ്ങളില്‍ വേഷമിട്ടു. മധു, ബാലന്‍ കെ. നായര്‍, കെ.പി. ഉമ്മര്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, ജോസ് പ്രകാശ്, മുരളി, കെ.പി.എ.സി. ലളിത, നെടുമുടി വേണു, രാജന്‍ പി. ദേവ്, സുകുമാരി തുടങ്ങി നിരവധി അതുല്യ പ്രതിഭകളുടെ അരങ്ങിലെയും അണിയറയിലെയും അനുഭവങ്ങള്‍ ഭാനു പ്രകാശിലൂടെ വായനക്കാരനിലേക്കെത്തി. മുന്‍പേ പെയ്ത മഴയില്‍, ഗുരുമുഖങ്ങള്‍, ഭാവ ദശരഥം തുടങ്ങിയവയാണ് പ്രധാന കൃതികള്‍.