Benyamin

Benyamin is an Indian short story writer and novelist. He is one prominent writer in postmodern Malayalam literature. He has written several notable books which include 'Aadujeevitham', 'Manja Veyil Maranangal', 'Mullappoo Niramulla Pakalukal' and 'Manthalirile 20 communist Varshangal.' His novel Aadujeevitham is used as course material in several universities in India. He won several honours for his novels including Kerala Sahitya Akademi Award, JCB Award for literature, and Vayalar Award.

ഉത്തരാധുനിക തലമുറയില്‍ വായനയുടെ വിത്തുപാകിയ എഴുത്തുകാരന്‍. പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനടയില്‍ ജനനം. 'അബീശഗിന്‍' ,'പ്രവാചകന്മാരുടെ രണ്ടാം പുസ്തകം', 'അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍', 'ആടുജീവിതം', ''മഞ്ഞവെയില്‍ മരണങ്ങള്‍'', ''അല്‍ - അറേബ്യന്‍ നോവല്‍ ഫാക്ടറി', ''മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്‌ററ് വര്‍ഷങ്ങള്‍', 'ശരീരശാസ്ത്രം' തുടങ്ങിയ നോവലുകളും 'യുത്തനേസിയ', 'പെണ്‍മാറാട്ടം', 'ഇ.എം.എസും പെണ്‍കുട്ടിയും', 'മനുഷ്യന്‍ എന്ന സഹജീവി,'കുറിപ്പുകള്‍/ ലേഖനങ്ങള്‍:-'ഇരുണ്ട വനസ്ഥലികള്‍' ,'അനുഭവം ഓര്‍മ്മ യാത്ര', 'ഒറ്റമരത്തണല്‍', 'ഗ്രീന്‍ സോണിനു വെളിയില്‍ നിന്ന് എഴുതുമ്പോള്‍', 'ഇരട്ട മുഖമുള്ള നഗരം' തുടങ്ങിയ ലേഖനസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജെസിബി പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ് തുടങ്ങിയ ഒട്ടേറെ ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്.