Beatriz Chivite Ezkieta

Beatriz Chivite Ezkieta is a poet, whose works are written in Basque, an ethnic language found in Northern Spain and Southwestern France. Born in Pamplona, Spain in 1991, the themes of her poetry are centred around life in cities, urban loneliness, and the critical contemporary issues of our times. Beatriz’s poems depict her close connections with the Basque Country (an autonomous community in Northern Spain) and feel the readers' closeness to her ancestral roots. She has published five books of poetry in Basque, including Metro (2014), to be published in English as The Blue Line. Her latest work, Zeozer Gaizki Doa (Something Goes Wrong), appeared in 2022. She had received numerous accolades and honours from the Basque country and the UK.

1991-ല്‍ പാംപ്ലോണയില്‍ ജനനം. നവാരീസ് എഴുത്തുകാരായ ഫെര്‍ണാണ്ടോ ഷിവൈറ്റ് , ഇസബെല്‍ എസ്‌കീറ്റ എന്നിവരുടെ മകള്‍. 2014-ല്‍ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ ചൈനീസ് ഭാഷാശാസ്ത്രത്തിലും ഈസ്റ്റേണ്‍ ആര്‍ട്ട് ചരിത്രത്തിലും ബിരുദം. ഹോങ്കോംഗ് സര്‍വകലാശാലയില്‍ നിന്ന് സാഹിത്യത്തിലും സാംസ്‌കാരിക പഠനത്തിലും ബിരുദാനന്തര ബിരുദം. ഹോങ്കോങ്ങില്‍ എക്സിബിഷന്റെ ക്യൂറേറ്റര്‍, വെനീസിലെ ലാ ബിനാലെയില്‍ കള്‍ച്ചറല്‍ മീഡിയേറ്റര്‍, വെനീസിലെ പെഗ്ഗി ഗുഗ്ഗന്‍ഹൈം മ്യൂസിയത്തില്‍ ഇന്റേണ്‍ഷിപ്പ് അസിസ്റ്റന്റ്-കോര്‍ഡിനേറ്റര്‍, നവാര ഗവണ്‍മെന്റിന്റെ സിഎന്‍എഐയിലെ ഇംഗ്ലീഷ് അധ്യാപിക എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

നഗരവും നഗരത്തിന്റെ ഏകാന്തതയും പുതുകാലത്തിന്റെ സങ്കീര്‍ണ്ണപ്രശ്‌നങ്ങളുമാണ് രചനകളില്‍ മുഖ്യപ്രമേയമായി വരുന്നത്. ഗാല്‍ഡുടാക്കോ ഇസ്പിലുവാക്ക്, മെട്രോ, ബിനാലെ പെക്കിനേക്കോ കീ, മുഗി/അതു ) തുടങ്ങി ബാസ്‌ക് ഭാഷയില്‍ അഞ്ച് കൃതികള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ദി ബ്ലൂ ലൈന്‍ എന്ന പേരില്‍ മെട്രോ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. എട്ട് ഭാഷകളിലേക്ക് ഇവരുടെ കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. 2007-ലെ പാംപ്ലോണ സിറ്റി കൗണ്‍സിലിന്റെ സ്റ്റോറി ടെല്ലിംഗ് അവാര്‍ഡ്, 2012 -ലെ പോയട്രി കോണ്ടസ്റ്റ് പുരസ്‌കാരം, 2016 ഗവണ്‍മെന്റ് ഓഫ് നവാരയുടെ യൂത്ത് അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.

നിലവില്‍ ലണ്ടനില്‍ താമസിക്കുന്നു. ഹയര്‍ എഡ്യുക്കേഷനില്‍ ഇന്റര്‍നാഷണല്‍ എന്‍ഗേജ്‌മെന്റ് മാനേജറായി സേവനമനുഷ്ഠിക്കുന്നു.