B. Sandhya

B. Sandhya is an officer of the Indian Police Service, presently posted as Director General, Kerala Fire and Rescue Services, Home Guard & Civil Defence. She served as Assistant Superintendent of Police, Joint Superintendent of Police, Inspector General of Police Central Zone and Additional Director General of Police. She was the Convener of the Kerala Police Act (2011) drafting committee. Introduced the system of ‘Certified Trainers’ in Kerala Police. Some of her notable publications are 'Tharatthu', 'Ranthal Vilakku', 'Neelakkoduvelitude Kavalkkari' and 'Oru Punchiri Mattullavarkkayi'. She was the recipient of the Police Medal for Distinguished Service, the Guinness Book of Awards for participating in the largest physical self-defence lesson, the Best Police District Award and the Badge of Honour from the Director General of Police

1963-ല്‍ പാലായില്‍ ജനിച്ചു. എസ്. ഭാരതദാസിന്റെയും കാര്‍ത്ത്യായനി അമ്മയുടെയും മകള്‍. ആലപ്പുഴ സെന്റ് ആന്റണീസ് ജി.എച്ച്.എസ്സില്‍ പ്രാഥമിക വിദ്യാഭ്യാസം, ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്.എസ്സില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം, പാലാ അല്‍ഫോന്‍സാ കോളേജില്‍നിന്നും റാങ്കോടെ എം.എസ്‌സി. ബിരുദം. മത്സ്യഫെഡില്‍ പ്രോജക്ട് ഓഫീസറായി രണ്ടു വര്‍ഷം, 1988-ല്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ ചേര്‍ന്നു. ബിറ്റ്‌സ് പിലാനിയില്‍നിന്ന് ഡോക്ടറേറ്റ്. സ്തുത്യര്‍ഹസേവനത്തിനുള്ള പോലീസ് മെഡല്‍ (2006), വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ (2013), ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ പോലീസ് അവാര്‍ഡ് (2010) എന്നിവ ലഭിച്ചിട്ടുണ്ട്. 2007-ല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനുവേണ്ടി നിയമപാലകര്‍ക്കുള്ള കൈപ്പുസ്തകം തയ്യാറാക്കാന്‍ റിസോഴ്‌സ് പേഴ്‌സണായി യു.എന്നി(വിയന്ന)ലേക്കു ക്ഷണം. ഗോപാലകൃഷ്ണന്‍ കോലഴി അവാര്‍ഡ് (ബാലവാടി), ഇടശ്ശേരി അവാര്‍ഡ് (നീലക്കൊടുവേലിയുടെ കാവല്‍ക്കാരി), അബുദാബി ശക്തി അവാര്‍ഡ് (ആറ്റക്കിളിക്കുന്നിലെ അദ്ഭുതങ്ങള്‍), കുഞ്ഞുണ്ണി പുരസ്‌കാരം, ഇ.വി. കൃഷ്ണപിള്ള സാഹിത്യപുരസ്‌കാരം (ഇതിഹാസത്തിന്റെ ഇതളുകള്‍), പുനലൂര്‍ ബാലന്‍ പുരസ്‌കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഫയര്‍ ഫോഴ്‌സ് മേധാവിയായി സേവനം അനുഷ്ഠിക്കുന്നു. കൃതികള്‍: താരാട്ട് (കവിത), ബാലവാടി (കവിതകള്‍), റാന്തല്‍വിളക്ക്, നീര്‍മരുതിലെ ഉപ്പന്‍, കാട്ടാറെന്റെ കൂട്ടുകാരി, തിരഞ്ഞെടുത്ത കവിതകള്‍, ചെമ്പകം നീ മടങ്ങിപ്പോകല്ലേ (കവിതാസമാഹാരം), കൊച്ചുകൊച്ച് ഇതിഹാസങ്ങള്‍ (ചെറുകഥാസമാഹാരം), ആറ്റക്കിളിക്കുന്നിലെ അദ്ഭുതങ്ങള്‍, എത്ര നല്ല അമ്മു (ബാലസാഹിത്യം), നീലക്കൊടുവേലിയുടെ കാവല്‍ക്കാരി, ഇതിഹാസത്തിന്റെ ഇതളുകള്‍ (നോവല്‍), സ്ത്രീശക്തി (വൈജ്ഞാനികസാഹിത്യം), ശക്തിസീത (ലഘുകാവ്യം), ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായി (ലേഖനങ്ങള്‍), ജനമൈത്രി: സംസാരിക്കുന്ന സാക്ഷ്യങ്ങള്‍, പറക്കുന്ന സൗന്ദര്യങ്ങള്‍, സെര്‍ച്ച് ഓഫ് സോള്‍ (ഇംഗ്ലീഷ് കവിതാസമാഹാരം).