B Rajeevan

eNoted thinker and literary critic. He worked as a college teacher. He was subjected to police torture and was under house arrest during the Emergency in 1975. He has been writing articles on topics like philosophy, aesthetics, history, political science, movie and poetry since 1969. He has been living together with poet Savithri since 1975.

പ്രമുഖ ചിന്തകനും സാഹിത്യനിരൂപകനുമാണ് ബി. രാജീവന്‍. 1946-ല്‍ കായംകുളത്ത് ജനനം. കലാലയഅധ്യാപകനായിരുന്നു. 1969 മുതല്‍ തത്ത്വശാസ്ത്രം, സൗന്ദര്യശാസ്ത്രം, ചരിത്രം, രാഷ്ട്രീയചിന്ത, സിനിമ, കവിത തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രബന്ധങ്ങള്‍ എഴുതുന്നു. 1975 മുതല്‍ കവിയത്രി സാവിത്രിയോടൊപ്പം ജീവിക്കാന്‍ തുടങ്ങി.
സ്വാതന്ത്ര്യത്തിന്റെ സമഗ്രത, ജൈവരാഷ്ട്രീയവും ജനസഞ്ചയവും, മാര്‍ക്സിസവും ശാസ്ത്രവും, ജനനിബിഡമായ ദന്തഗോപുരം, വര്‍ത്തമാനത്തിന്റെ ചരിത്രം, വാക്കുകളും വസ്തുക്കളും, ഇ.എം.എസിന്റെ സ്വപ്നം എന്നിവയാണ് പ്രധാനകൃതികള്‍. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള ലൈബ്രറി കൗണ്‍സില്‍ അവാര്‍ഡ്, എം. എന്‍. വിജയന്‍ അവാര്‍ഡ്, ഒ.വി വിജയന്‍ പുരസ്‌കാരം,ബഷീര്‍ പുരസ്‌കാരം, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.