Aparna Balamurali

Aparna Balamurali is an Indian actress who primarily works in Malayalam films, in addition to Tamil films. She made her acting debut in the Malayalam film Yathra Thudarunnu in 2013. She is known for her roles in Maheshinte Prathikaaram, Sunday Holiday and Soorarai Pottru and she won the National Film Award for Best Actress.

പ്രമുഖ അഭിനേത്രിയും ഗായികയും. 1995 സെപ്റ്റംബര്‍ 11 ന് ജനനം. ഒരു സെക്കന്റ്ക്ലാ സ് യാത്രയിലൂടെ അഭിനയ രംഗത്ത് സജീവ സാന്നിദ്ധ്യമായ അപര്‍ണ്ണ ബാലമുരളി ഇതര ഭാഷാ ചിത്രങ്ങളിലും സജീവമാണ്. സണ്‍ഡേ ഹോളിഡേ, കാപ്പ, ഒരു മുത്തശ്ശി ഗഥ, കാമുകി, ഉത്തരം, സുന്ദരി ഗാര്‍ഡന്‍സ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അപര്‍ണ്ണ ബാലമുരളി വേഷമിട്ടിട്ടുണ്ട്. അഭിനയത്തിനൊപ്പം നിരവധി ചിത്രങ്ങളില്‍ പിന്നണി ഗായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2020 - ല്‍ പുറത്തിറങ്ങിയ സുററൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം, സൈമ അവാര്‍ഡ് തുടങ്ങി നിരവധി ബഹുമതികള്‍ ലഭിച്ചു.