Anju Bobby George

Anju Bobby George is an Indian athlete who made history when she won the bronze medal in the long jump at the 2003 World Championships in Athletics in Paris. She also won a gold medal at the 2003 Afro-Asian Games. She achieved her personal best of 6.83 m at the 2004 Olympic Games in Athens which brought her the fifth position. This is the current Indian national record. She received the Arjuna award, Rajiv Gandhi Khel Ratna award and Padma Shri.

മുന്‍ ഇന്ത്യന്‍ ലോംഗ്ജമ്പ് താരമാണ് അഞ്ജു ബോബി ജോര്‍ജ്. 2003 ല്‍ പാരീസില്‍ നടന്ന ലോക അത്ലറ്റിക്ചാ മ്പ്യന്‍ഷിപ്പില്‍ ലോംഗ്ജമ്പില്‍ വെങ്കലം നേടിയതോടെ ലോകകായിക രംഗത്ത് അഞ്ജു ബോബി ജോര്‍ജ് ശ്രദ്ധിക്കപ്പെട്ടു. ലോക അത്ലറ്റിക്ചാ മ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടുന്ന ആദ്യ ഇന്ത്യക്കാരിക്കൂടിയാണ് ഇവര്‍. 1977 ഏപ്രില്‍ 19 ന്ച  ജനനം. തുടര്‍ച്ചയായി ലോക അത്ലറ്റിക്ചാ മ്പ്യന്‍ഷിപ്പ് ഫൈനലില്‍ പ്രവേശിച്ച ഏക ഇന്ത്യന്‍ കായിക താരം, കോമണ്‍ വെല്‍ത്ത് ഗയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ കായികതാരം, അത്ലറ്റിക്‌സില്‍ ലോക റാങ്കിങ്ങില്‍ ലോങ്ങ്ജമ്പില്‍ 4-ആം സ്ഥാനം ലഭിച്ചിട്ടുള്ള ഏക കായിക താരം എന്നീ ബഹുമതികള്‍ക്കുടമയാണ്. അര്‍ജ്ജുന പുരസ്‌കാരം, പദ്മശ്രീ, മികച്ച ഇന്ത്യന്‍ വനിതാ കായിക താരത്തിനുള്ള ഹീറോ സ്‌പോര്‍ട്ടസ് പുരസ്‌കാരം, രാജീവ്ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചു.