Amitav Ghosh

Amitav Ghosh is an Indian writer who deals with both fiction and non-fiction. He has written historical fiction and also written non-fiction works discussing topics such as colonialism and climate change. He holds two Lifetime Achievement awards and four honorary doctorates. Some of his notable publications include 'The Circle of Reason', 'In an Antique Land', 'Countdown', 'Sea of Poppies and The Living Mountain'. He has been honored with Padma Shri, Sahitya Akademi Award, the Inlaks Foundation scholarship and Dan David Prize.

വായനക്കാരെ ഓര്‍മപ്പെടുത്തലിന്റെയും ചിന്തയുടെയും ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന രചനകളാണ് ജ്ഞാനപീഠജേതാവായ അമിതാവ് ഘോഷിന്റേത്. ചരിത്രപരമായ ഫിക്ഷൻ രചനകളും കൊളോണിയലിസം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന നോൺ ഫിക്ഷൻ രചനകളും കൊണ്ട് അമിതാവ് ഘോഷ് വായനയുടെ പുതുലോകം തീര്‍ക്കുന്നു. രണ്ട് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡും നാല് ഹോണററി ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ദി സർക്കിൾ ഓഫ് റീസൺ, ഇൻ ആൻ ആന്റിക് ലാൻ്റ്, സീ ഓഫ് പോപ്പീസ് ആൻഡ് ദി ലിവിം​ഗ് മൗണ്ടെയ്ൻ തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ പ്രധാന രചനകൾ. പത്മശ്രീ, സാഹിത്യ അക്കാദമി പുരസ്കാരം, ഇൻലാക്ക്സ് ഫൗണ്ടേഷൻ സ്കോളർഷിപ്പ്, ഡാൻ ഡേവിഡ് പ്രൈസ് തുടങ്ങി നിരവധി ബഹുമതികൾ അദ്ദേഹത്തിന് ലഭിച്ചു.