Dr. Alvin Pang

Dr Alvin Pang is an award-winning poet, writer, editor, anthologist, translator, researcher and mentor whose broad creative practice spans three decades of literary activity in Singapore and elsewhere. His writings have been translated into more than twenty languages worldwide, including Swedish, Macedonian, Croatian, Chinese and French. Alvin’s first volume of poems ‘Testing of Silence’ was listed as one of the Top Ten Books of 1997 by The Straits Times and shortlisted for the National Book Development Council of Singapore Award in 1998-99. He was named Young Artist of the Year (Literature) in 2005 by the National Arts Council Singapore. He was featured in the Oxford Companion to Modern Poetry in English and the Penguin Book of the Prose Poem. His bestselling books are What Gives Us Our Names (2011), What Happened: Poems 1997-2017 (2017), and more recent works such as Uninterrupted time (2019) and Det som ger oss våra namn (2022). He is a 2022 Civitella Ranieri Fellow and Dublin Literary Award judge. He serves on the boards of several literary institutions.

കവി, എഴുത്തുകാരൻ, എഡിറ്റർ, ആന്തോളജിസ്റ്റ്, വിവർത്തകൻ, ​ഗവേഷകൻ, ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രശസ്തൻ. സ്വീഡിഷ്, മാസിഡോണിയൽ, ക്രൊയേഷ്യൻ, ചൈനീസ് തുടങ്ങി ലോകമെമ്പാടുമുള്ള ഇരുപതിലധികം ഭാഷകളിൽ ഇദ്ദേഹത്തിൻ്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ആൽവിൻ്റെ ആദ്യ കവിത സമാഹാരമായ ‘ടെസ്റ്റിം​ഗ് ഓഫ് സൈലൻസ്’ 1997 ലെ മികച്ച പത്ത് പുസ്തകങ്ങളിൽ ഒന്നായി ദി സ്ട്രയ്റ്റ്സ് ടൈംസ് പട്ടികപ്പെടുത്തുകയും ഇതേ കൃതി 1998-99 ലെ നാഷണൽ ബുക്ക് ഡെവലപ്മെൻ്റ് കൗൺസിൽ ഓഫ് സിം​ഗപ്പൂർ പുരസ്കാരത്തിനായി ഷോർട്ട്ലിസ്റ്റ് ചെയ്യുകയും ചെയ്തു. 2005-ൽ സിം​ഗപ്പൂർ നാഷണൽ ആർട്സ് കൗൺസിൽ ഇദ്ദേഹത്തെ യം​ഗ് ആർട്ടിസ്റ്റ് ഓഫ് ദി ഇയർ (സാഹിത്യം) തിരഞ്ഞെടുത്തു. ‘വാട്ട് ​ഗിവ്സ് അസ് അവ‌ർ നെയിംസ്’(‘What Gives Us Our Names’- 2011),’ വാട്ട് ഹാപ്പൻഡ്: പോയംസ് 1997- 2017’( ‘What Happened: Poems 1997-2017’), ‘അൺ ഇന്ററ്ററപ്റ്റഡ് ടൈം’ (‘Uninterrupted time-2019’), ‘ഡെറ്റ് സോം ഗേർ ഓസ് വാര നാം’ ( ‘Det som ger oss vara namn’(2022) തുടങ്ങിയവ പ്രധാന രചനകൾ .2022 ലെ സിവിറ്റെല്ല റാനിയേരി ഫെല്ലോയും ഡബ്ലിൻ സാഹിത്യ അവാർഡ് ജഡ്ജി തുടങ്ങി നിരവധി സാഹിത്യ സ്ഥാപനങ്ങളുടെ ബോർഡുകളിൽ അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.