Akhil K

Akhil is a prominent writer among the new generation writers. He was born in Payyannur, Kannur. He follows a unique way of weaving in wilderness in his words that makes his works stand apart. He published a short story collection named Neelachadayan and Simhathinte Kadha, a novel. Neelachadayan consists of eight stories that differ from the normalities of narrative and theme. While Simhathinte Kadha gives a deeper reading of Theyyam on the backdrop of North Malabar. It was published by Mathrubhumi Books.

പുതിയ തലമുറയിലെ ശ്രദ്ധേയനായ എഴുത്തുകാരന്‍. കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ ജനനം. വന്യതയുടെ വേഗതാളം പടരുന്ന സര്‍ഗ്ഗലോകം അഖിലിന്റെ രചനകളെ വേറിട്ടുനിര്‍ത്തുന്നു. നീലച്ചടയന്‍ എന്ന കഥാസമാഹാരവും സിംഹത്തിന്റെ കഥ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രമേയത്തിലെയും ആഖ്യാനത്തിലെയും സമീപനങ്ങള്‍ കൊണ്ട് നടപ്പുവഴികളില്‍ നിന്നും വ്യത്യസ്തമായ എട്ട് കഥകളാണ് നീലച്ചടയനില്‍. വടക്കേമലബാറിലെ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ സിംഹത്തിന്റെ കഥ എന്ന നോവല്‍ ആഴത്തിലുള്ള വായനാനുഭവം തീര്‍ക്കുന്നു. മാതൃഭൂമി ബുക്‌സാണ് സിംഹത്തിന്റെ കഥ പ്രസിദ്ധീകരിച്ചിരിക്കുന്നത്.