Ajai P Mangattu
Ajai P Mangattu is a novelist, literary critic and journalist from Kerala. He is the assistant Editor of Malayala Manorama. He has been writing literary prose and critical studies in major journals and magazines in Malayalam for the last 25 years. Some of his notable publications include 'It's not the End of the World', 'Noam Chomsky: An Intellectual', Biography B R Ambedkar: Towards an Enlightened India-Gail' and 'The freedom of Birds.
നോവലിസ്റ്റും പത്രപ്രവര്‍ത്തകനും. അജയ് പി.മങ്ങാട്ടിന്റെ ആദ്യനോവലായ സൂസന്നയുടെ ഗ്രന്ഥപ്പുരയ്ക്ക് വായനക്കാര്‍ക്കിടയില്‍ വന്‍സ്വീകാര്യതയാണ് ലഭിച്ചത്. പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാര്‍ഥ്യവുമെല്ലാം ചേര്‍ന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. ഒപ്പം, സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുള്‍വഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്നു ഈ രചന. ലോകം അവസാനിക്കുന്നില്ല, ഏകാന്തതയുടെ പുരാവൃത്തം, മൂന്ന് കല്ലുകള്‍ എന്നിവയും അജയ് പി.മങ്ങാട്ടിന്റെ കൃതികളാണ്. മലയാള മനോരമയില്‍ പത്രപ്രവര്‍ത്തകനാണ്.