Ambikasuthan Mangad

Ambikasuthan Mangad is an Indian writer, Activist and Professor. He is active in protests against Endosulfan. His novel Enmakaje portrays the life of victims in the village Enmakaje of Kasaragod. His book has played a major role in banning Endosulfan. 'Enmakaje', 'Randu Malsyangal', 'Marakkappile theyyangal' and 'Rathri' are his famous publications. He has received awards like Edasseri Memorial Award, Cherukad Award and Padmarajan Award.

പ്രകൃതിസംരക്ഷണത്തിന്റെ നിരന്തരബോധ്യപ്പെടലുകളാണ് അംബികാസുതന്‍ മാങ്ങാടിന്റെ രചനാലോകം. 1962-ല്‍ കാസര്‍ഗോഡ് ജില്ലയിലെ ബാര ഗ്രാമത്തില്‍ ജനനം. എന്‍ഡോസള്‍ഫാന്‍ കീടനാശിനി വിഷപ്പെയ്ത്ത് നടത്തിയ കാസര്‍ഗോഡിലെ എന്‍മകജെ ഗ്രാമത്തിന്റെ ദുരിതജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ 'എന്‍മകജൈ' എന്ന നോവലിന്റെ കര്‍ത്താവ്. കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ മലയാള വിഭാഗം അദ്ധ്യാപകനായിരുന്നു. മരക്കാപ്പിലെ തെയ്യങ്ങള്‍, രണ്ട് മല്‍സ്യങ്ങള്‍, ചിന്നമുണ്ടി, പ്രാണവായു, മൊട്ടാമ്പുളി, എന്റെ പ്രിയപ്പെട്ട കഥകള്‍, മാക്കം എന്ന പെണ്‍തെയ്യം തുടങ്ങിയവ പ്രധാന കൃതികള്‍. കഥാരംഗം നോവല്‍ അവാര്‍ഡ്, കാരൂര്‍ പുരസ്‌കാരം, പത്മരാജന്‍ പുരസ്‌കാരം, വി.പി. ശിവകുമാര്‍-കേളി അവാര്‍ഡ്, ദേശാഭിമാനി പുരസ്‌കാരം തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.