Prominent Malayalam novelist and short story writer. She is a key organiser and activist in Kerala’s feminist movement. Her major works include Alahayude Penmakkal, Oduvilathe Sooryakanthi, Kaadinte Sangeetham, Budhini, Esther and Kara. She has won the Odakkuzhal Award, Padmaprabha Purasakar, Kerala Sahitya Akademi Award and the Kendra Sahitya Akademi Award.
പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തും. ജനനം: 10.02.1946-ന് തൃശ്ശൂർ ജില്ലയിൽ കുരിയച്ചിറ. പിതാവ്: ലൂയിസ്. മാതാവ്: കൊച്ചുമറിയം. ചേലക്കോട്ടുകര മാർ തിമോത്തിയൂസ് ഹൈസ്‌കൂളിൽ വിദ്യാഭ്യാസം. ഗവൺമെന്റ് കോളജിൽ അധ്യാപികയായി വിരമിച്ചു. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവര്‍ത്തകയുമാണ്. ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിതൃ അക്കാദമി അവാര്‍ഡ്, പത്മപ്രഭ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ആലാഹയുടെ പെണ്മക്കള്‍, ഒടുവിലത്തെ സൂര്യകാന്തി, കാടിന്റെ സംഗീതം, ബുധിനി, എസ്‌തേര്‍, കറ തുടങ്ങിയവയാണ് പ്രധാന കൃതികള്‍.